Site icon CTV Online

മുക്കത്തെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന വ്യാപാരി ഫുട്ബോൾ ലീഗിൽ ചാലിയാർ എഫ് സി ജേതാക്കളായി

Local News

മുക്കം വ്യാപാരി കൂട്ടായ്മ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗിൽ ഡച്ച് എഫ് സി യെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ചാലിയാർ എഫ് സി പരാജയപ്പെടുത്തി. കോവിഡ് കാലത്ത് മാനസികമായ പിരിമുറുക്കത്തിൽ ആയിരുന്ന മുക്കത്തെ വ്യാപാരികൾക്കിടയിൽ സൗഹൃദത്തിന്റെ യും സന്തോഷത്തിൻ റെയും ഒരു പുതിയ അനുഭവമായി മാറുകയായിരുന്നു ഫുട്ബോൾ ലീഗ്. എല്ലാ വിഭാഗം വ്യാപാരികളിൽ നിന്നും തിരഞ്ഞെടുത്ത വ്യാപാരികളുടെ 8 ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുത്തത്.

മത്സരം മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു . ഷറഫലി ഉത്ഘാടനം ചെയ്തു. മുക്കം നഗര സഭ കൗൺസിലർ പ്രജിത പ്രതീപ്, സി കെ കാസിം എന്നിവർ സംസാരിച്ചു.ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ചാലിയാർ എഫ് സി യിലെ ഷംസീർ മെട്രോ, മികച്ച ഗോൾ കീപ്പറായി ചാലിയാർ എഫ്സി യുടെ ഷബീർ, മികച്ച ഡിഫെണ്ടർ ഡച്ച് എഫ് സി യുടെ അജ്നാസ്, ടോപ് സ്കോറർ ആയി മൊബൈൽ ടീമിലെ ഷഹീർ എന്നിവരെ തെരെഞ്ഞെടുത്തു.

ഒന്നാം സ്ഥാനം നേടിയ ചാലിയാർ എഫ് സി ക്ക് ഗൾഫ് ഗോൾഡ് നൽകുന്ന ക്യാഷ് പ്രൈസും അലങ്കർ മെറ്റൽ ട്രോഫിയും ബക്കർ കളർ ബലൂൺ നൽകി. രണ്ടാം സ്ഥാനക്കാർക്ക് ലുലു വെഡിങ് നൽകുന്ന ക്യാഷ് പ്രൈസും ഇസ വിമൻസ് നൽകുന്ന ട്രോഫിയും ഷമീർ ലുലു വിതരണം ചെയ്തു.

ഫിറോസ് പത്രാസ്, ടിപി ഗഫൂർ,അബ്ദു ചാലിയാർ, റഷാദ് അൽ ജവാൽ, ടിപി ഫൈസൽ, എംകെ മമ്മദ്, ഹാരിസ്ബാബു, നിസാർ ബെല്ല,സലീം അലങ്കാർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

Exit mobile version