അഞ്ച് മീറ്ററോളം നീളം; ചക്കിട്ടപ്പാറ മാവട്ടത്ത് വീടിനു സമീപത്തുനിന്നും അഞ്ച് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി

ചക്കിട്ടപ്പാറ: പൂഴിത്തോട് മാവട്ടത്ത് രാജവെമ്പാലയെ പിടികൂടി. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. പാമ്പുപിടിത്ത വിദഗ്ധന്‍ സുരേന്ദ്രന്‍ കരിങ്ങാടാണ് പാമ്പിനെ പികൂടിയത്.

പൂഴിത്തോട് മാവട്ടം കാഞ്ഞിരത്തിങ്കല്‍ ജോസിന്റെ വീടിന് സമീപത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. റോഡിലൂടെ പോവുന്നവരാണ് വീടിനു സമീപത്ത് രാജവെമ്പാലയെ കണ്ടത്. നാട്ടുകാര്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുരേന്ദ്രനെത്തി രാത്രിയോടെ രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

പിടികൂടിയ രാജവെമ്പാലയ്ക്ക് ഏകദേശം അഞ്ച് മീറ്ററോളം നീളമുണ്ട്. കാടിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ രാജവെമ്പാല ഉള്‍പ്പെടെ വിവിധ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ പ്രദേശത്ത് പലയിടങ്ങളിലായി കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

രാജവെമ്പാലയെ പെരുവണ്ണാമൂഴി വന്യജീവി പരിപാലനകേന്ദ്രത്തിലേക്ക് മാറ്റി.

error: Content is protected !!