
newsdesk
ചാത്തമംഗലം : ചേനോത്ത് രണ്ടുമൂന്ന് ദിവസങ്ങളിലായി നടന്ന മോഷണ പരമ്പരക്ക് അവസാനം അന്ത്യമായി .രണ്ടു മൂന്ന് വീടുകളിൽ നിന്നായി രണ്ടു ലക്ഷം രൂപയോളം മോഷ്ടിച്ച മോഷ്ട്ടാവിനെ പോലീസ് വിദഗ്ധമായി പിടികൂടി .” വേതാളം ജിത്തു’ എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന ഫറൂഖ് കൊളത്തറ മണക്കാട് സ്വദേശി ജിത്തുവാണ് ഇന്ന് പോലീസിന്റെ പിടിയിൽ ആയത് .
ചേനോത്ത് ലക്ഷം വീട് കോളനിയിൽ ഷീബ പ്രദീപ്, സുധി എന്നിവരുടെയെല്ലാം വീടുകളിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത് . പകൽ സമയം ജോലി ആവശ്യാർത്ഥം ഈ വീടുകളിൽ ഉള്ളവർ പുറത്ത് പോയ സമയത്താണ് കൃത്യം . കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ശക്തമായി നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത് . ഫാറൂഖ് കഷായ പടി ഉള്ള വാടക ക്വാർട്ടേഴ്സിൽ നിന്നും ആണ് പ്രതിയെ പിടികൂടിയത് , 33 ഓളം സിസിടിവി കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അതി വിദഗ്ധമായ പരിശോധനയാണ് മോഷ്ട്ടാവിനെ കുടുക്കിയത് .
സ്ഥിരം മോഷ്ട്ടാവായ ഇയാളുടെ പേരിൽ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ 16 ഉം നല്ലളം സ്റ്റേഷൻ പരിധിയിൽ മൂന്നും കേസുകൾ നിലവിലുണ്ട് .മുൻപത്തെ കേസുകളിൽ ജാമ്യത്തിലിറങ്ങി ഒരു മാസം ആവുന്നതിന് മുൻപാണ് ഈ മോഷണം നടത്തിയത് .
മോഷണത്തിന്റെ എല്ലാ വശവും വിശദമായി പഠിച്ച ഇയാൾ രാവിലെ ഏഴുമണിയോടെ ആളൊഴിഞ്ഞ വീടുകളിലെത്തും കോളിംഗ് ബെൽ അടിച്ചു വീട്ടിൽ ആളില്ല എന്ന് ഉറപ്പായ ശേഷം പ്രതി വീട്ടുകാർ ഒളിപ്പിച്ചു വെക്കുന്ന താക്കോൽ തപ്പികണ്ടെത്തും ,അല്ലെങ്കിൽ പൂട്ടുപൊളിക്കും ശേഷം വീട് തുറന്ന് മോഷണം നടത്തും , ഒരു വീട്ടുകാരും വീട് പൂട്ടി താക്കോൽ ഒരിക്കലും കൂടെ കൊണ്ടുപോവാറില്ല എന്നും എവിടെയെങ്കിലും നഷ്ട്ടപെട്ടുപോവും എന്ന് മനസിലാക്കി വീട്ടിൽ തന്നെ എവിടെയെങ്കിലും ഒളിച്ചു വെക്കാറാണ് ഉള്ളതെന്ന് താൻ മനസിലാക്കിയിട്ടുണ്ടെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കി
കുന്നമംഗലം പോലീസ് സ്റ്റേഷനിലെ സി ഐ ശ്രീകുമാർ ,ശ്രീകാന്ത് .എസ് ,എസ് ഐ മാരായ കെ സുരേഷ് , ,പ്രദീപ് കുമാർ ,സീനിയർ സിപിഒ പ്രമോദ് കെ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും