Site icon CTV Online

ചാത്തമംഗലം ഗവ. എൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗവ. എൽപി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 34 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. നേരത്തെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 58 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന് മുകളിലായാണ് പുതിയ ക്ലാസ് റൂം കോംപ്ലക്സ് നിർമ്മിച്ചത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽഗഫൂർ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് മെമ്പർ പി ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിഷ ചോലക്കമണ്ണിൽ, ഷീസ സുനിൽകുമാർ, എഇഒ കെജെ പോൾ, ചാത്തമംഗലം എയുപി സ്കൂൾ പ്രധാനാധ്യാപിക ഗീത പൂമംഗലത്ത്,

പിടിഎ പ്രസിഡന്റ്‌ ശ്രീനിവാസൻ, പ്രേമൻ മാസ്റ്റർ, ഡെയ്സി ജിനേഷ്, ടിപി രാജേഷ്, എംവി ബിജു സംസാരിച്ചു.

പ്രധാനധ്യാപിക ടികെ താരകകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എംകെ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.

Exit mobile version