ചൂട്ടു കത്തിച്ച് പ്രതിഷേധം ; ചാത്തമംഗലത്ത് റജിസ്ട്രാർ ഓഫീസ് തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിചാണ് ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്

NEWSDESK

ചാത്തമംഗലം റജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാത്ത അധികൃതരുടെ നിരുത്തരവാദിത്വപരമായ നടപടിയിൽ പ്രതിഷേധിച്ച് ചാത്തമംഗലം ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ബിജെപി ജില്ല സെക്രട്ടറി തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജനാർദ്ദനൻ ചാത്തമംഗലം അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ പടനിലം, കല്പള്ളി നാരായണൻ നമ്പൂതിരി ,ഗ്രാമപഞ്ചായത്ത് മെമ്പർ വിദ്യുത് ലത, തുടങ്ങിയവർ സംസാരിച്ചു.കരിക്കിനാരി ഭരതൻ, വിജയൻ പണിക്കർ, പി.പ്രഭാകരൻ, രാജ് നാരായണൻ, തുടങ്ങിയവർ നേതൃത്വം നൽകി

error: Content is protected !!