![](https://ctvonline.in/wp-content/uploads/2024/08/binnaseshi-1024x593.jpg)
newsdesk
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളിലും ആനുകൂല്യങ്ങളിലും പൊതു ഏകീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ്-യു.ഡി.ഐ.ഡി.) വിതരണം പൂര്‍ത്തിയായില്ല. ഭിന്നശേഷിക്കാരുടെ വിവരശേഖരണം സംസ്ഥാനത്ത് കൃത്യമല്ലാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് കാരണം.
സംസ്ഥാനത്ത് സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. 2015-ലെ കണക്കെടുപ്പുപ്രകാരം ആകെ 7,93,937 ഭിന്നശേഷിവ്യക്തികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ അഞ്ചുലക്ഷത്തിനടുത്ത് ആളുകളാണ് രജിസ്റ്റര്‍ചെയ്തത്. ഇവരില്‍ 3,35,616 പേര്‍ക്ക് ലഭ്യമാക്കി. ഇനിയും രജിസ്റ്റര്‍ചെയ്യാത്ത ആളുകള്‍ എവിടെയെന്നും എത്രപേരുണ്ടെന്നും കണ്ടെത്തുകയാണ് വകുപ്പിന് വെല്ലുവിളിയായിരിക്കുന്നത്.
ഇതിനിടെ ഭിന്നശേഷിക്കാരുടെ കൃത്യമായ വിവരശേഖരണത്തിനായി കേരള സാമൂഹിക സുരക്ഷാമിഷന്റെ കീഴില്‍ തന്മുദ്ര എന്നപേരില്‍ പ്രത്യേക കാമ്പയിന്‍ തുടങ്ങിയിരുന്നു.താലൂക്ക് തലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചെങ്കിലും ഇതുവഴി ആകെ 30,000 പേരെയാണ് അധികമായി രജിസ്റ്റര്‍ചെയ്യിപ്പിക്കാനായത്