Site icon CTV Online

പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം; ഡീസൽ തീരുവ ഒഴിവാക്കി, ചില്ലറ വില്പനയിൽ വില കുറയാൻ സാധ്യതയില്ല

ദില്ലി: പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് 3 രൂപയായി കുറച്ചു. ഡീസലിന് ലീറ്ററിന് പത്തു രൂപയുണ്ടായിരുന്ന തീരുവ പൂർണമായും ഒഴിവാക്കുകയും ചെയ്തു.

പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കമ്പനികൾക്ക് ആശ്വാസമാണ് നടപടി. ഇന്നലെ നയാര കമ്പനി പെട്രോൾ ഡീസല് വില കൂട്ടിയിരുന്നു. കൂടുതൽ സ്വകാര്യ എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി.

കഴിഞ്ഞ ദിവസമാണ് നയാര കമ്പനി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടിയത്. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. അതേ സമയം തീരുവ കുറച്ചത് ചില്ലറ വിൽപന വിലയെ കാര്യമായി ബാധിക്കാനിടയില്ല.

Exit mobile version