
newsdesk
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പദ്ധതിക്ക് കീഴിലാണ് നാലിടത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നീ മെഡിക്കല്‍ കോളേജുകളിലും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലുമാണ് പുതിയ ബ്ലോക്കുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാധവ അറിയിച്ചു.
ഇതുസംബന്ധിച്ച കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ് എം.പിമാരുടെ ചോദ്യത്തോട് പ്രതികരിച്ച് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2016 മുതല്‍ എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. എന്നാല്‍ ഈനിര്‍ദേശത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കാന്‍ കേന്ദ്ര അനുമതി
