Site icon CTV Online

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പരിക്കേറ്റവർക്ക് കേന്ദ്രസർക്കാറിന്റെ എല്ലാവിധ സഹായവും ഉറപ്പുവരുത്തും: വി മുരളീധരൻ

WebDesk

എലത്തൂർ ട്രെയിൻ തീവെയ്പ്പിൽ പരിക്കേറ്റവർക്ക് കേന്ദ്രസർക്കാറിന്റെ എല്ലാവിധ സഹായവും ഉറപ്പുവരുത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കോഴിക്കോട് പറഞ്ഞു കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരൻ. പ്രതിയെ പിടികൂടി ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിന്റെ ദുരൂഹതകൾ കൃത്യമായി പുറത്തു വരാത്തത് എന്തുകൊണ്ടെന്ന വ്യക്തമാക്കേണ്ടത് സംസ്ഥാന ആഭ്യന്തര വകുപ്പാണെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ സംഭവം നിരീക്ഷിക്കുന്നുണ്ട്. ഉചിതമായ സമയത്ത് അന്വേഷണം ഏറ്റെടുക്കേണ്ടി വന്നാൽ അത് ചെയ്യുമെന്നും കേന്ദ്രമന്ത്രി വി.മുരളിധരൻ കോഴിക്കോട് വ്യക്തമാക്കി

Exit mobile version