സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന്

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷമാണു  ഫലപ്രഖ്യാപനം. എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരി അടിസ്ഥാനമാക്കിയും ഇന്റേണല്‍ മാര്‍ക്കും കണക്കിലെടുത്താണ് ഫലം തയ്യാറാക്കുന്നത്. cbseresults.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഫലം അറിയാം.ഏറ്റവും കൂടുതൽ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി പരിഗണിക്കും. ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റ് പരിഗണിച്ചാകും മൂല്യനിര്‍ണയം. മാര്‍ക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പരീക്ഷ നടത്തും.കഴിഞ്ഞ ദിവസമാണ്  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. 88.78 ശതമാനമായിരുന്നു വിജയം. 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളുമാണ് വിജയിച്ചത്. 66.67 ശതമാനമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ വിജയശതമാനം.

error: Content is protected !!