Site icon CTV Online

ഉണ്ണി മുകുന്ദനെതിരായ കേസിൽ വാദം മറ്റാന്നാൾ തുടരും;2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

WebDesk

ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദനെതിരായ കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഉണ്ണി മുകുന്ദനെതിരായ ഹർജിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടിയിരിക്കുകയാണ് അഡ്വ. സൈബി ജോസ്. തന്റെ ഭാഗം അവതരിപ്പിക്കാൻ സമയം അനുവദിക്കണമെന്ന് ഹർജിക്കാരിയും വ്യക്തമാക്കിയിട്ടുണ്ട്. കേസ് മറ്റന്നാൾ കേൾക്കും.
കേസ് 2021 ൽ ഒത്തുതീർപ്പായെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഒത്തുതീർപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നാണ് പരാതിക്കാരി പറയുന്നത്. അതുകൊണ്ട് തന്നെ വിഷയത്തിൽ ഉണ്ണി മുകുന്ദനോടും അഭിഭാഷകനോടും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച രേഖകൾ തന്റെ കൈവശമുണ്ടെന്നും, അത് സമർപ്പിക്കാൻ സമയം നൽകണമെന്നുമാണ് അഡ്വ. സൈബി ജോസ് പറഞ്ഞത് . ഇതിന് കോടതി അനുവാദം നൽകി. തനിക്ക് കുറച്ചിധകം കാര്യങ്ങൾ കേസിൽ പറയാനുണ്ടെന്ന ആവശ്യം ഹർജിക്കാരിയും മുന്നോട്ടുവച്ചു. രണ്ടിലും വിശദമായ വാദം കേൾക്കാനാണ് കോടതി തീരുമാനം.

Exit mobile version