യുട്യൂബ‌ർ തൊപ്പിയെ കാണാൻ തടിച്ചുകൂടിയത് വൻ ജനക്കൂട്ടം; മലപ്പുറത്ത് കട ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ് ;’mrz thoppi’ എന്ന യൂട്യൂബ് ചാനലിലൂടെ ഏഴ് ലക്ഷത്തിലധികം സബ്‌സ്‌ക്രെെബ‌ർമാരാണ് തൊപ്പിയ്ക്ക് ഉള്ളത്

മലപ്പുറം: തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബ‌ർ മുഹമ്മദ് നിഹാദ് ഉദ്ഘാടകനായ കട ഉടമകൾക്കെതിരെ കേസ്. ഗതാഗത തടസം ഉണ്ടാക്കിയെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് മലപ്പുറം ഒതുക്കുങ്ങലിലെ തുണിക്കട ഉദ്ഘാടനം ചെയ്യാൻ തൊപ്പിയെ കടമയുടമകൾ ക്ഷണിച്ചിരുന്നത്. തൊപ്പിയെ കാണാൻ നിരവധിപേ‌ർ തടിച്ചുകൂടിയിരുന്നു. കൂടുതൽ പേർ‌ എത്താൻ തുടങ്ങിയതോടെ ഗതാഗത തടസമുണ്ടാവുകയും നാട്ടുകാ‌ർ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് കോട്ടയ്ക്കൽ പൊലീസ് എത്തി തൊപ്പിയെ മടക്കി അയയ്ക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് കടമ ഉടമകൾക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ജൂണിലും ഉദ്‌ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുടെ ഇടയ്ക്ക് ഗതാഗതം തടസപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. തൊപ്പി ഉദ്ഘാടനം ചെയ്ത കടയുടെ ഉടമയ്‌ക്കെതിരെയും കേസെടുത്തിരുന്നു.കട ഉദ്ഘാടനം ചെയ്യാൻ എത്തിയ യൂട്യൂബറുടെ പാട്ട് അന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് പരിപാടിയിൽ ഉണ്ടായിരുന്നത്. ജൂൺ 17നായിരുന്നു വിവാദമായ പരിപാടി. ‘mrz thoppi’ എന്ന യൂട്യൂബ് ചാനലിലൂടെ ഏഴ് ലക്ഷത്തിലധികം സബ്‌സ്‌ക്രെെബ‌ർമാരാണ് തൊപ്പിയ്ക്ക് ഉള്ളത്. ഇയാൾ കണ്ണൂർ സ്വദേശിയാണ്.

error: Content is protected !!