newsdesk
മാവൂർ∙ പൂവാട്ടുപറമ്പിൽ വീണ്ടും കാർ നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലിടിച്ചു. മാവൂർ-കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പ് പാറയിലിനടുത്ത് വളവിൽ വെള്ളിയാഴ്ച രാവിലെ 11ന് ആണ് അപകടം. ഒരു കാറിലും 3 ബൈക്കിലും ഇടിച്ചാണ് നിന്നത്. പൂവാട്ടുപറമ്പ് അങ്ങാടി ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാർ വളവിൽ നിയന്ത്രണം വിട്ട് വർക്ക് ഷോപ്പിനു മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. വളവിൽ തെറ്റായ ദിശയിൽ വന്ന കാർ എതിരെ എത്തിയ ഓട്ടോയിലിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം. നിർത്തിയിട്ട കാറിലും ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. 10 ദിവസം മുമ്പും ഇതേ സ്ഥലത്തു സമാന അപകടം ഉണ്ടായിരുന്നു.