Site icon CTV Online

കാര്‍ കനാലില്‍ വീണു; രണ്ടുപേര്‍ മരിച്ചു; നാലുപേരെ രക്ഷപ്പെടുത്തി; ഒരാളെ കാണാനില്ല

Web Desk

അടൂര്‍ കരുവാറ്റപ്പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണ് രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി കാറിലുണ്ടായിരുന്ന ഒരാളെ കാണാനില്ല. കാണാതായ ആള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. കാര്‍ കനാലില്‍ നിന്നും മുകളിലെത്തിച്ചു.ഉച്ചയോട് കൂടി റോഡില്‍ നിന്ന് വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം. കനാലിലൂടെ ഒഴുകി കാര്‍ പാലത്തിന് അടിയിലേക്ക് പോയതിനാല്‍ കാറിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ അധികം സമയം എടുക്കേണ്ടി വന്നു.

Exit mobile version