Site icon CTV Online

നിയന്ത്രണം വിട്ട കാർ മതിലിടിച്ച് തകർത്ത് കിണറ്റിലേക്ക് മറിഞ്ഞു; അപകടം കോഴിക്കോട് ചേവായൂരിൽ

കോഴിക്കോട്∙ ചേവായൂരിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂർ സ്വദേശി രാധാകൃഷ്ണൻ ഓടിച്ച കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. പോക്കറ്റ് റോഡിൽനിന്നു പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മതിൽ തകർത്ത് കിണറ്റിലേക്ക് പതിക്കുകയായിരുന്നു.

തലകീഴായി വീണ കാർ കിണറിന്റെ ഇരുമ്പുനെറ്റിൽ തങ്ങി നിന്നു. കാറിനുള്ളിൽ കുടുങ്ങിയ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ പരുക്ക് ഗുരുതരമല്ല.

Exit mobile version