Site icon CTV Online

ഇരുചക്ര വാഹനത്തിൽ കുട്ടികളുമൊത്തുള്ള യാത്രയുടെ വേഗം 40 കി.മീ; ഹെൽമറ്റ് വേണം

Web Desk

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. 9 മാസം മുതൽ 4 വയസ്സുവരെയുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാണ്. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിൾ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും അനുവദനീയമാണ്. 4 വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരുചക്ര വാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷാബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണം. നാലു വയസ്സുവരെയുള്ള കുട്ടികളുമായി പോകുമ്പോൾ ഇരുചക്ര വാഹനത്തിന്റെ വേഗം പരമാവധി മണിക്കൂറിൽ 40 കിലോമീറ്റർ മാത്രമെ ആകാവൂവെന്നും കരട് നിയമത്തിൽ പറയുന്നു.

Exit mobile version