Site icon CTV Online

കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ കോടികൾ തട്ടിയെടുത്ത കേസ്; അന്വേഷണം സിബിഐക്ക് കൈമാറും

News Desk

കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ കോടികൾ തട്ടിയെടുത്ത കേസിൽ അന്വേഷണം സിബിഐക്ക് കൈമാറും. സെൻട്രൽ വിജിലൻ കമ്മിഷൻ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി കേസ് അന്വേഷിക്കുന്ന ക്രൈംബാങ്ക് സംഘം ആഭ്യന്തര വകുപ്പിന് ശുപാർശ കൈമാറി. പ്രതി വിജീഷ് വർഗീസ് മാക്ട് വഴി ലക്ഷകണക്കിന് രൂപ തട്ടിയെടുത്തത് വ്യാജ സീൽ ഉപയോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസ് നിലവിൽ തിരുവല്ല ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.ദേശസാൽകൃത ബാങ്കിലെ സാമ്പത്തിക ക്രമക്കേട്, പ്രതിസ്ഥാനത്ത് ജീവനക്കാരൻ, മൂന്ന് കോടിയലേറെയുള്ള തട്ടിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ശുപാർശ.

Exit mobile version