Site icon CTV Online

എസ്. എം എഫ് ജില്ലാ മീലാദ് കോൺഫറൻസ് നാളെ പേരാമ്പ്രയിൽ

കോഴിക്കോട് : 6-ാം നൂറ്റാണ്ടിൽ തന്നെ സ്ത്രീകൾക്ക് സ്വത വിചാരവും വിമോചനവും സമർപ്പിച്ച് സംസ്കാര ബോധവും തിരിച്ചറിവും നൽകിയ ഖുർആനും പ്രവാചക ദർശനവും ഏത് നൂറ്റാണ്ടിലും നൂതനമാണെന്നും സ്ത്രീകളെ മുസ്ലിം പണ്ഡിതന്മാർ പുതു നൂറ്റാണ്ടിലും പിറകോട്ട് വലിക്കുകയാണെന്നുള്ള പ്രചരണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപനങ്ങൾ നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നവരാണ് മുസ്ലിം പണ്ഡിതന്മാർ. അവരെ പുരോഗതിയിലേക്ക് നയിച്ചു കൊണ്ട് തന്നെ ധാർമ്മികവും മതപരവുമായ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്ന സ്ത്രീ സമൂഹത്തോട് മതവിധി പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം പണ്ഡിതന്മാർക്കുണ്ട് . അതവർ നിർവ്വഹിക്കുമ്പോൾ അതിനെ തെറ്റായി വ്യാഖ്യാനിക്ക് ദുഷ്പ്രചരണം നടത്തുന്ന പ്രവണത അംഗീകരിക്കാനാവില്ല അവർ പറഞ്ഞു.

” തിരുനബി ( സ ) : കാലം തേടുന്ന കാരുണ്യം ” എന്ന പ്രമേയത്തിൽ നാളെവൈകു . 4 മണിക്ക് പേരാമ്പ്രയിൽ നടക്കുന്ന ജില്ലാ മീലാദ് കോൺഫറൻസിൽ കാലിക വിഷയങ്ങൾ ചർച്ച ചെയ്യും.

ജില്ലാ പ്രസിഡൻ്റ് ആർ. വി കുട്ടി ഹസ്സൻ ദാരിമി യുടെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ധീൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ മുസ്തഫ ഹുദവി ആക്കോട് റബീഅ് പ്രഭാഷണം നടത്തും. പറക്കൽ അബ്ദുല്ല എം. എൽ എ ,നാസർ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കർ ഫൈസി, റഫീഖ് സക്കരിയ്യ ഫൈസി പ്രസംഗിക്കും.3 മണിക്ക് റാലിയും 7 മണിക്ക് ഗ്രാൻ്റ് മൗലിദും നടക്കും.

നാസർ ഫൈസി കൂടത്തായി( SMF സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി), മലയമ്മ അബൂബക്കർ ഫൈസി ( ( ജില്ലാ ജന. സെക്രട്ടറി),റഫീഖ് സകരിയ്യ ഫൈസി( ചെയർമാൻ സ്വാഗതസംഘം), മുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ( ജില്ലാ ട്രഷറർ ,അബ്‌ദുറഹിമാൻ മാസ്റ്റർ ചാവട്ട് ,ജന കൺവീനർ സ്വാഗതസംഘം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Exit mobile version