Site icon CTV Online

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം അറസ്റ്റിൽ

കോഴിക്കോട് : ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിനെ അറസ്റ്റ് ചെയ്തു.

കേസ് അന്വേഷിക്കുന്ന എസ്ഐടിയാണ് ​ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേൽപ്പിച്ചു എന്ന കോൺഗ്രസ്‌ പ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്.

ഗിരീഷ് ഉൾപ്പെടെ 5 പേർക്കെതിരെയാണ് കേസ് വധശ്രമം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്. സിപിഎം പ്രവർത്തകനായ സി പി ജലീലും അറസ്റ്റിലായി.

Exit mobile version