
newsdesk
കോഴിക്കോട്: മാറാടുള്ള വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിറ്റു വന്ന മാറാട് കട്ടയാട്ട് പറമ്പിൽ കെ.പി . കമാലുദ്ദീൻ (45), മരുമകൻ ബേപ്പൂർ ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ എ ൻ. ആഷിക്ക് (25) എന്നിവരെ നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബി ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാറാട് ഇൻസ്പെക്ടർ എൻ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മാറാട് പൊലീസും ചേർന്ന് പിടികൂടി. 60 ഗ്രാം ബ്രൗൺ ഷുഗറുമായാണ് ഇരുവരും അറസ്റ്റിലായത്.
പിടികൂടിയ ലഹരിമരുന്നിന് ചില്ലറ വിപണിയി ൽ നാല്ലക്ഷത്തോളം രൂപ വരും. ഇവർ ലഹരിക്ക് അടിമകളും ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കുന്നവരുമാണെന്നും പൊലീസ് പറഞ്ഞു