കോഴിക്കോട് നഗരത്തിൽ നിന്നും ഓട്ടോ ഡ്രൈവർ വയോധികയുടെ രണ്ടരപവൻ മാല കവർന്നതായി പരാതി

വയനാട് പുൽപള്ളി സ്വദേശിനി 68 കാരി ആണ്ടുകാലായിൽ ജോസഫീനയുടെ മാലയാണ് ബുധനാഴ്ച പുലർച്ചെ മോഷ്ടിച്ചത്. ഗുരുത പരിക്കേറ്റ ജോസഫിനയെ ബന്ധുക്കൾ ഓമശേരിയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു .
മകന്റെ നാടായ കായങ്കുളത്തുന്നിനും മലബാർ എക്സ്പ്രസ്സ് ട്രെയിനിൽ ബുധനയിച്ച പുലർച്ചെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ പുൽപള്ളി സ്വദേശിനിആണ്ടുകാലായിൽ ജോസഫിനയുടെ മാലയാണ് കോഴിക്കോട് നഗരത്തിൽവെച്ച് പുലച്ചെ 5 മണിയോടെ ഓട്ടോ ഡ്രൈവർ കവർച്ച ചെയ്തത് എന്ന പരാതിയുള്ളത് .

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൻ ഇറങ്ങിയ ജോസഫീന സ്വന്തം നാടായ വയനാട്ടിലേക്ക് പോവുന്നതിനായി റെയിൽവെ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി കെ എസ് ആർ ടി ബസ്റ്റാന്റിൽ പോവാൻ റോഡിലേക്ക് നടന്നു ഈ സമയം ഇതുവഴി വന്ന ഒരു ഓട്ടോ അടുത്തുവന്ന് നിർത്തി എങ്ങോട്ടാണ് പോവേണ്ടത് എന്ന് ചോദിച്ചപ്പോൾ
കെ എസ് ആർ ടി ബസ്റ്റാന്റിലേക്ക് പോവണം എന്നുപറഞ്ഞതോടെ ഓട്ടോ ഡ്രൈവർ ജോസഫീനയോട് ഓട്ടോയിൽ കയറാൻ പറയുകയായിരുന്നു . പിന്നീട് നഗരത്തിലൂടെ കുറേന്നേരം ചുറ്റിയശേഷം ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ പുറകിലേക്ക് കയ്യിട്ട് ജോസഫീനയുടെ കഴുത്തിലെ രണ്ടര പവൻ തൂക്കം വരുന്ന മാല വലിച്ച് പൊട്ടിക്കുകയും ചെയ്തു എന്നാണ് പരാതി .കവർച്ചക്കിടെ ജോസഫീന ഓട്ടോയിൽ നിന്നും പുറത്തേക്ക് വീഴുകയും വീഴ്ചയുടെ ആഘാതത്തിൽ ജോസഫീനയുടെ താടിയെല്ല് പൊട്ടുകയും പല്ല് പൂർണമായും കൊഴിഞ്ഞ്‌ പോവുകയും മുഖത്തും കൈക്കും ഗുരുത പരിക്കേൽക്കുകയും ചെയ്‌തുജോസഫീന വീണതുകണ്ട ഓട്ടോഡ്രൈവർ അടുത്ത് വന്ന് നോക്കി പിന്നീട് ഓട്ടോ എടുത്ത് പോവുകയായിരുന്നു

ഓട്ടോക്കാരൻ പോയതിന് തൊട്ടു പുറകെ ഇതുവഴി എത്തിയ ആളോട് സഹായം ആവശ്യപ്പെട്ടെങ്കിലും അയാൾ സഹായിക്കാതെ പോവുകയായിരുന്നു തുടർന്ന് ജോസഫീന ബസ്റ്റാന്റിൽ എത്തി ബസ് കയറി കോഴിക്കോട് കൂടരഞ്ഞി പൂവാറൻ തോട്ടിലെ ബന്ധു വീട്ടിലേക്ക് പോവുകയും കൂടരഞ്ഞി എത്തിയപ്പോൾ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്യ്തു വിവരം അറിഞ്ഞ ബന്ധുക്കൾ കൂടരഞ്ഞിയിൽ എത്തി പരിക്കേറ്റ ജോസഫീനയെ കണ്ടപ്പോൾ ഓമശ്ശേരിയിലെ ആശുത്രിയിൽ എത്തിക്കുകയും ചികിത്സനൽകുകയും കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു പോലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ട് .
താടി എല്ലിന് പരിക്കേറ്റ ജോസഫീനയെ ശസ്ത്രക്രിയക്ക് വിധേയയാക്കി . പൊലീസിന് എത്രയും പെട്ടന്ന് പ്രതിയെ പിടികൂടാൻ ആവുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ

error: Content is protected !!