Site icon CTV Online

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയും അവിഹിതയുമായ ദളിത് യുവതിക്ക് ക്രൂര മർദ്ദനം ആക്രമണം: ദിവസങ്ങൾ പിന്നിട്ടും നടപടിയില്ല

കോഴിക്കോട് : കണ്ണാടിക്കൽ സ്വദേശിയും അവിഹിതയുമായ
48കാരിക്ക് നേരെ അയൽവാസികളുടെ ക്രൂര മർദ്ദനം. ദളിത് കുടുംബത്തിൻ്റെ വീട്ടിലേക്കും പറമ്പിലേക്കും കല്ലുകളും വെള്ളവും നിറച്ച കുപ്പികളും മറ്റും നായ്ക്കളെ എറിയുന്നുവെന്ന വ്യാജേന സമീപവാസികൾ ഏറിയുന്നത് പതിവാണ്. കഴിഞ്ഞ ഞാറാഴ്ച വൈകീട്ട് സ്വന്തം പറമ്പിൽ ജോലി ചെയ്യുന്ന അമ്മയുടെ ദേഹത്ത് സമീപദേശത്തും നിന്ന് വന്ന ഫുട്ബോൾ തട്ടിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് സമീപ വാസികളായ രണ്ട് പേർ ദളിത് കുടുംബത്തിൻ്റെ പറമ്പിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ദേഹോപദ്രവം നടത്തി. ഇത് തടയാൻ ശ്രമിച്ച യുവതിയെ രണ്ട് പേർ ചേർന്ന് ക്രൂരമായി നിലത്തിട്ട് മർദ്ദിച്ച് അവശയാക്കി. മുഖത്തും കണ്ണിലും നെഞ്ചത്തും കൈയ്യിലും പരിക്കേറ്റ യുവതിയുടെ രണ്ട് പല്ലുകൾക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്. ഞാറാഴ്ച ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ദിവസങ്ങൾ പിന്നിട്ടും മൊഴി രേഖപ്പെടുത്താൻ പോലും പോലീസ് വന്നിട്ടില്ല. തലയ്ക്കും കണ്ണിനും പരിക്കേറ്റ യുവതിയെ സി ടി സ്കാൻ ചെയ്യുന്നതിനായി ഡോക്ടർ പുറത്തേക്ക് റഫർ ചെയ്തുവെങ്കിലും പണമില്ലാത്തതിനാൽ സാധിച്ചില്ല.

2019ലും സമാന സംഭവത്തിൽ ഇടക്കാലത്ത് മരണപ്പെട്ട പിതാവിനെയും അമ്മയെയും സമീപമ വാസിയായ ഇവരിലൊരാൾ ആക്രമിച്ചിരുന്നു. പട്ടിക ജാതി പീഢന നിരോധന നിയമം പ്രകാരം ഇവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്തിരുന്നു.

പട്ടിക ജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആശുപത്രിയിൽ യുവതിയെ കണ്ട് ആശ്വസിപ്പിച്ചു. അമ്മയും മകളും അടങ്ങുന്ന കുടുംബത്തെ നിരന്തരം വേട്ടയാടുന്ന സമീപവാസികൾക്കെതിരെ വധശ്രമം, പട്ടികജാതി/വർഗ്ഗ പീഢന നിരോധന നിയമം പ്രകാരം ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കുട്ടികളെ മർദ്ദിച്ചുവെന്ന പരാതിയിൽ പ്രതികൾ നൽകിയ പരാതിയിൽ മേൽ മർദ്ദന സമയത്ത് പ്രതികൾ ഫോണിൽ ചിത്രീകരിച്ച ഫോൺ അടക്കം തെളിവായി സ്വീകരിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും ചേവായൂർ പോലീസുമായി ഫോണിൽ സംസാരിച്ചു

Exit mobile version