കോഴിക്കോട് മെഡിക്കൽ കോളജ് ആ ശുപ്രതിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

NEWSDESK

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആ ശുപ്രതിയിൽ ജോലി വാഗ്ദാനം ചെയ്ത് പല രിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടി യെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിലെ ജീവനക്കാരനെന്ന് പരിചയപ്പെടുത്തി പൊക്കുന്ന് തച്ചയിൽ പറമ്പ് വി. ദിദിൻകുമാർ ലക്ഷങ്ങൾ തട്ടിയെന്നാ ണ് പൊലീസിൽ ലഭിച്ച പരാതി.

അതിന്റെ അടിസ്ഥാനത്തിൽ ദിദിൻ കുമാറി നെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസ് എടുത്തു. രണ്ടു ദിവസത്തിനിടെ 15 പേർ ചേവായൂർ, മെഡിക്കൽ കോളജ് പൊലീ സ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തി. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണർ സുദർശന്റെ നേതൃത്വത്തിലാണ് കേസ് അ ന്വേഷിക്കുന്നത്. ഇവരിൽനിന്ന് 1,25,00,000 രൂപ തട്ടിയെന്നാണ് പൊലീസ് നിഗമനം.

ആശുപത്രി വികസന സമിതിക്ക് കീഴിൽ വി വിധ ജോലികൾ വാഗ്ദാനം ചെയ്താണ് പ ണം തട്ടിയത്. ഭാര്യക്ക് ഡേറ്റ എൻട്രി ഓപറേ റ്റർ ജോലി ശരിപ്പെടുത്താമെന്ന് ഉറപ്പുനൽകി ദിദിൻ 3,76,000 രൂപ തട്ടിയതായി കുരുവട്ടൂർ സ്വദേശി പറഞ്ഞു. പന്തീരാങ്കാവ് സ്വദേശിയി ൽനിന്ന് 3,75,000 രൂപയും തട്ടിയിട്ടുണ്ട്.

പണം നൽകിയവരെ കബളിപ്പിക്കുന്നതിനാ യി ആശുപത്രിയുടെ സീൽ പതിച്ച് നിയമന ഉ ത്തരവെന്ന് തോന്നിപ്പിക്കുന്ന പേപ്പർ കോപ്പി യും തട്ടിപ്പിനിരയായവർക്ക് ഇയാൾ അയച്ചു കൊടുത്തിരുന്നു.

എന്നാൽ, ഇയാൾ മെഡിക്കൽ കോളജ് ജീവ നക്കാരനാണോ എന്നതു സംബന്ധിച്ച് പൊ ലീസിന് വ്യക്തത ലഭിച്ചിട്ടില്ല. അത്തോളി, മു ക്കം, കൊയിലാണ്ടി, പന്തീരാങ്കാവ്, എലത്തൂ ർ, നഗരം തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നി ന്നുള്ളവർ പരാതിയുമായി രംഗത്തെത്തിയി ട്ടുണ്ട്. വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് പൊലീസിൽ ആദ്യ പരാതി ലഭിച്ചത്.

ഇതിനു പിന്നാലെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തുകയായിരുന്നു. 40ൽ അ ധികം പേർ ദിദിൻ കുമാറിന്റെ തട്ടിപ്പിനിരയാ യതായാണ് വിവരം. വരും ദിവസങ്ങളിൽ കൂ ടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നാണ് കരുതുന്നത്. ഒന്നര വർ ഷത്തിനിടക്കാണ് ദിദിൻ ആശുപത്രി വികസ ന സമിതിക്കു കീഴിൽ ജോലി വാഗ്ദാനം ചെ യ്ത് പലരിൽനിന്നായി പണം തട്ടിയത്.

error: Content is protected !!