
newsdesk
ബെംഗളൂരു∙ കർണാടക ആർടിസിയുടെ കോഴിക്കോട്– ബെംഗളൂരു എസി സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് സൂചന ബോർഡിലിടിച്ച് 15 യാത്രക്കാർക്ക് പരുക്കേറ്റു. ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദി ബൈപ്പാസിൽ 27ന് പുലർച്ചെ 3.45നാണ് അപകടം.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് സൂചനാ ബോർഡ് ഇടിച്ചിട്ട ശേഷം റോഡിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചാണ് നിന്നത്.
ഇടിയുടെ ആഘാതത്തിൽ ബെർത്തിൽ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാർ പലരും താഴേക്ക് വീണു. ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. പരുക്കേറ്റവരെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.