NEWSDESK
കോഴിക്കോട്: ജാനകിക്കാട്ടില്‍ കൂട്ടത്തോടെ പന്നികള്‍ ചത്തൊടുങ്ങിയത് ആഫ്രിക്കന്‍ പന്നിപ്പനിമൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. എന്നാൽ നിപ വ്യാപന പശ്ചാത്തലത്തിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വലിയ ആശങ്കയുയര്‍ത്തിയിരുന്നു.
തുടര്‍ന്ന് പന്നികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുകയായിരുന്നു. ആഫ്രിക്കന്‍ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.