newsdesk
കോഴിക്കോട്: കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ആണ് പിടിയിലായത്. 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.
കട തുടങ്ങുന്നതിനായുള്ള ലൈസൻസ് നൽകാനായി കൈക്കൂലി വാങ്ങിയെന്ന മുറ്റിച്ചിറ സ്വദേശിയായ ആഫിൽ അഹമ്മദിൻ്റെ പരാതിയിലാണ് അറസ്റ്റ്. 2500 രൂപയാണ് ഷാജി കൈക്കൂലിയായി ആവശ്യപ്പെട്ടത്. 1000 രൂപ നൽകിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫിൽ വിജിലൻസിനെ സമീപിച്ചത്.
ഡിവൈഎസ്പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. ഷാജിയെ കോടതിയിൽ ഹാജരാക്കി.