Site icon CTV Online

കോഴിക്കോട് ‘സ്വർണ’ പാന്റ്സ് ധരിച്ചെത്തിയ യാത്രക്കാരൻ പിടിയിൽ

കരിപ്പൂർ ∙ സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സ് ധരിച്ചെത്തിയ യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടിയിലായി. മസ്കത്തിൽനിന്ന് ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ കോഴിക്കോട് നന്മണ്ട മുണ്ടോക്കര സിദ്ദീഖ് (45) ആണു പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ ആണ് ഇയാളെ പൊലീസ് പിടികൂടിയത്. 1.292 കിലോഗ്രാം പാന്റ്സ് കസ്റ്റഡിയിലെടുത്തു. ഇതിൽ തേച്ചുപിടിപ്പിച്ച സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കും. വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന തുടരുമെന്നു എസ്പി എസ്.ശശിധരൻ അറിയിച്ചു.

Exit mobile version