കോഴിക്കോട് ഇന്ന് പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗിന്റെ മഹാ റാലി; ശശി തരൂര്‍ മുഖ്യാതിഥിയാകും

newsdesk

കോഴിക്കോട് : പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുക.

ലോകത്തിലെ തന്നെ ഏറ്റവും വലിയ റാലികളിൽ ഒന്നായി മാറുന്ന ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഐക്യദാർഢ്യ റാലി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുക. റാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

error: Content is protected !!