Site icon CTV Online

പ്രചാരണച്ചൂടിൽ കോഴിക്കോട് ; മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമവും ; പ്രശ്നം പരിഹരിച്ചെന്ന വാദവുമായി എൽ.ഡി.എഫും,യു.ഡി.എഫും പ്രചാരണം കൊഴുപ്പിക്കുമ്പോൾ ;നിശ്ചയിച്ചുറപ്പിച്ച പ്രചാരണ പരിപാടികളുമായി എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് പ്രചാരണത്തിൽ നിറഞ്ഞു നിൽകുന്നു

കോഴിക്കോട്: ദേശീയ -സംസ്ഥാന രാഷ്ട്രീയം നിറഞ്ഞു നിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ പ്രദേശിക വിഷയങ്ങളും ചർച്ചയാക്കി മുന്നണികൾ. ഗവ. മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിനെതിരെ എം.കെ. രാഘവൻ എം.പി നടത്തിയ ഉപവാസ സമരത്തെ ചുറ്റിപ്പറ്റിയാണ് ഇന്നലെ പ്രചാരണം കൊഴുത്തത്. അതിനിടെ മരുന്ന് വിതരണക്കാരുമായി നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിച്ചതോടെ സമരത്തിന്റെ വിജയമായി യു.ഡി.എഫും ശനിയാഴ്ചതന്നെ പ്രശ്നം പരിഹരിച്ചെന്ന എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം ഈ വിഷയത്തിൽ കൊമ്പുകോർക്കുമ്പോൾ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രചാരണ പരിപാടികളുമായി കോഴിക്കോട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് പ്രചാരണത്തിൽ നിറഞ്ഞു.

കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ നടക്കാവ് മുതൽ എരഞ്ഞിപ്പാലം വരെ റോഡ്ഷോ നടത്തി.താമരശ്ശേരി ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയേലിനെ ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം എലത്തൂർ, കോഴിക്കോട് നോർത്ത് നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാൾ, അസീസി ഭവൻ, പ്രൊവിൻഷ്യൽ ഹൗസ്, പ്രൊവിഡൻസ് കോളേജ് എന്നിവടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. വെള്ളിമാടുകുന്ന് എസ്.എച്ച് കോൺവെന്റ്, പി.എം.ഒ.സി, നിർമ്മല ഹോസ്പിറ്റൽ എന്നിവിടങ്ങളിലും വോട്ടഭ്യർത്ഥിച്ചെത്തി. ഉപവാസ സമരം നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന് ഇന്നലെ മറ്റ് പ്രചാരണ പരിപാടികൾ ഉണ്ടായില്ല.വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലാണ് പ്രചാരണം നടത്തിയത്.

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പൊയിൽക്കാവ് ദുർഗാ ദേവി ക്ഷേത്രം സന്ദർശിച്ച് പ്രചാരണം ആരംഭിച്ചു. ചോമ്പാല ഹാർബറിലെത്തി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. വടകര മത്സ്യമാർക്കറ്റും സന്ദർശിച്ചു. താഴങ്ങാടി മത്സ്യ മാർക്കറ്റിൽ പ്രചാരണം നടത്തി. ചോമ്പാല സി.എസ്‌.ഐ കോളേജ്, എസ്എം.ഐ കോളേജ് ക്യാമ്പസുകളും ഷാഫി സന്ദർശിച്ചു. കോതി ബസാറിൽ നടന്ന നോമ്പുതുറ സംഗമത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ പ്രചാരണ പരിപാടികളിൽ സജീവമായി.

Exit mobile version