Site icon CTV Online

കോഴിക്കോട് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് കേരളത്തിൽ എത്തിച്ചു സ്വദേശികൾക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്തുകയാണ് ഇയാളുടെ രീതി

newsdesk

കോഴിക്കോട്: നഗരത്തിൽ കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ പിടികൂടി. അന്തർസം സ്ഥാന തൊഴിലാളി ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തിയെയാണ് (33) കസബ പൊലീസും ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. മാങ്കാവ് കുറ്റിയിൽ താഴം റോഡിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഷെഡിലാണ് 4.8 കിലോഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തത് .പത്തു വര്ഷമായി മാങ്കാവിൽ സ്ഥിര താമസക്കാരനാണ് ഇയാൾ .ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് കേരളത്തിൽ എത്തിച്ചു സ്വദേശികൾക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്തുകയാണ് ഇയാളുടെ രീതി .

Exit mobile version