
കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200-ഓളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വിദ്യാർഥികളാണ് രോഗബാധിതരിൽ ഭൂരിഭാഗവും. പാലേരി വടക്കുമ്പാട് എച്ച്.എസ്.എസിലെ വിദ്യാർഥികൾക്കിടയിലാണ് രോഗം വ്യാപിക്കുന്നത്. ആരോഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം രോഗകാരണ സ്രോതസ് എന്താണെന്ന് വ്യക്തമായിട്ടില്ല.
