സ്റ്റേഷനുവേണ്ടി മുടിമുറിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥർ; കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്റ്റേഷന്റെ വാർഷികാഘോഷത്തിലാണ് ക്യാൻസർ രോഗികൾക്ക് വനിതാ പോലീസുകാർ മുടി ദാനം ചെയ്തത്

NEWSDESK

പൊലീസ് സ്റ്റേഷന്റെ വാർഷികാഘോഷത്തിൽ മാതൃകാപരമായ പ്രവൃത്തിയുമായി വനിതാ ഉദ്യോഗസ്ഥർ. കോഴിക്കോട്ടെ സിറ്റി വനിതാ പൊലീസ് സ്റ്റേഷന്റെ അമ്പതാം വാർഷികം ഉദ്യോഗസ്ഥർ ആഘോഷിച്ചത് മുടി ദാനം ചെയ്ത് കൊണ്ട്. രാജ്യത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനാണ് സിറ്റി സ്റ്റേഷൻ. കാൻസർ ബാധിതർക്കായാണ് മുടി ദാനം ചെയ്തത്.

കേരള പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ കമ്മിറ്റി അംഗം എ എസ് ഐ ദീപ, കേരള പൊലീസ് അസോ. മുൻ ജില്ലാ കമ്മിറ്റി അംഗം സീനിയർ സി പി ഒ ഗിരിജ നാറാണത്ത്, സി പി ഒ രമ്യ എന്നിവർ മുടി ദാനം ചെയ്ത് ക്യാമ്പിന് നേതൃതം നൽകി. വനിതാ സെൽ ഇൻസ്പക്ടർ പി ഉഷ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ ശ്രീഷിത അദ്ധ്യക്ഷത വഹിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ , കേരള പൊലീസ് അസോ. ജില്ലാ പ്രസിഡന്റ് വി ഷാജു എന്നിവർ പ്രസംഗിച്ചു. വനിതാ സ്റ്റേഷൻ എസ് എച്ച് ഒ തുളസി സ്വാഗതവും ജില്ലാ നിർവാഹക സമിതി അംഗം പി കെ റജീന നന്ദിയും പറഞ്ഞു.പൊലീസ് സ്റ്റേഷന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി 25 മുതൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന വലിയ പരിപാടികൾക്കാണ് കോഴിക്കോട് നഗരം വേദിയാകുന്നത്. ഇന്നലെ നടന്ന രക്തദാന ക്യാമ്പോടെയായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്.

error: Content is protected !!