മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു

വടകര: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ചെക്യാട് പുത്തൻപുരയിൽ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടുമാസം പ്രായമുള്ള മകൻ മെഹ്വാൻ ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിൻറെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

error: Content is protected !!