Site icon CTV Online

കോഴിക്കോട് ബസിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറി; രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

newsdesk

കോഴിക്കോട്: കോഴിക്കോട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ മെഹബൂദ് സുല്‍ത്താന്‍ (20), വെള്ളിമാട് കുന്ന് സ്വദേശി നൂറുൽ ഹാദി എന്നിവരാണ് മരണപ്പെട്ടത്.

ഗാന്ധി റോഡ് മേല്‍പ്പാലത്തിനു മുകളില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ എതിരേ വന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസിന് ഇടതുഭാഗത്തേക്ക് ഇടിച്ചുകയറിയ സ്‌കൂട്ടര്‍ ഭാഗികമായി തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നടക്കാവ് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version