Site icon CTV Online

കോഴിക്കോട്, ബീച്ചിലെത്തുന്നവർ ജാഗ്രതൈ.; കറങ്ങിനടപ്പുണ്ട്‌ തസ്കരൻമാർ ; നിറുത്തിയിട്ട വാഹനങ്ങളിൽ മോഷണം

കോഴിക്കോട്: കടൽക്കാറ്റേറ്റ് മനസും ശരീരവും കുളിർപ്പിക്കാൻ ബീച്ചിലെത്തുന്നവർ ജാഗ്രതൈ. നിറുത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാൻ തസ്കരൻമാർ കറങ്ങിനടപ്പുണ്ട്. മോഷണം പതിവായതോടെ പരിശോധന ശക്തമാക്കി പൊലീസ് രംഗത്ത്. ബീച്ച് പരിസരം, റെയിൽവേ സ്റ്റേഷൻ, ആളൊഴിഞ്ഞ ഇടങ്ങൾ എന്നിവിടങ്ങളിൽ നിറുത്തിയിടുന്ന കാർ, ബെെക്ക് എന്നിവ കുത്തിത്തുറന്നാണ് മോഷണം. മോഷണം കൂടുതലും ബീച്ച് പരിസരങ്ങളിലാണ്. വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ, സ്വർണം, ക്യാമറ, ലെൻസ്, പണം, ലാപ്ടോപ്പ്, വാച്ചുകൾ എന്നിവയാണ് നഷ്ടപ്പെടുന്നവയിൽ കൂടുതലും. പത്ത് കേസുകളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ടൗൺ പൊലീസിൽ മാത്രം രജിസ്റ്റർ ചെയ്തത്. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളാണ് രജിസ്റ്രർ ചെയ്യുന്നത്. വിലപിടിപ്പില്ലാത്ത സാധനങ്ങൾ നഷ്ടപ്പെട്ടവർ പരാതി നൽകാതെ പോകുന്ന സംഭവങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു.

നിറുത്തിയിട്ട സ്കൂട്ടറുകളുടെ ഡിക്കിയിൽ നിന്നും കാറിൽ നിന്നും ക്യാമറകളാണ് കൂടുതലായും മോഷണംപോകുന്നത്. വൈകീട്ട് മുതൽ രാത്രിവരെയുള്ള സമയങ്ങളിലാണ് മോഷണം പതിവ്. കാറിന്റെ ഗ്ലാസുകൾ താഴ്ത്തിയിട്ട് പോകുന്നവരുമുണ്ട്. ബീച്ച് പരിസരങ്ങളിൽ ക്യാമറ ഇല്ലാത്ത ഇടങ്ങളിലും തിരക്കുള്ള ദിവസങ്ങളിലുമാണ് മോഷണം കൂടുന്നതെന്നും സാധനങ്ങൾ മാത്രമല്ല വാഹനങ്ങളും മോഷണം പോകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഹൈടെക് ഉപകരണങ്ങളും മറ്റും ഉപയോഗിച്ചാണ് ഇവരുടെ മോഷണം. പൂട്ടിയിട്ട സ്കൂട്ടറുകളുടെ ഡിക്കി ഹെെടെക് ടൂളുകൾ ഉപയോഗിച്ചാണ് ഇവർ തുറക്കുന്നത്. നിമിഷ നേരം കൊണ്ട് കാര്യം കഴിയും. ചില സമയങ്ങളിൽ സ്കൂട്ടറിലെ താക്കോൽ എടുക്കാതെ പോകുന്നതും ഇവർക്ക് എളുപ്പമാവുകയാണ്. കാറിന്റെ ഗ്ലാസുകൾ ശബ്ദമില്ലാതെ പൊട്ടിച്ചും മോഷ്ടിക്കുന്നുണ്ട്. വാഹനം മോഷ്ടിക്കാൻ ഇലക്ട്രോണിക് കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം ഹാക്ക് ചെയ്യുന്ന സംഘങ്ങൾ വരെയുണ്ടെന്ന് പൊലീസ് പറയുന്നു. പിടിക്കപ്പെടുന്ന മോഷ്ടാക്കൾ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തത പയ്യൻമാരും യുവാക്കളുമാണ്.

  1. ബീച്ചിലിറങ്ങുമ്പോൾ വാഹനങ്ങൾ പൂട്ടി ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തു
  2. 2. വിലപിടിപ്പുള്ള ക്യാമറ, പണം, ആഭരണം തുടങ്ങിയവ സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കുക
  3. 3. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ ഇവ കെെവശം കരുതുക
  4. കാറിന്റെ ഗ്ലാസ് താഴ്ത്തി ഇടാതിരിക്കുക
  5. 5. ബെെക്ക് താക്കോൽ സ്കൂട്ടറിൽ വച്ച് പോകാതിരിക്കുക
  6. 6. ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും വാഹനം പാർക്ക് ചെയ്യാതിരിക്കുക”നിരവധി കേസുകളാണ് അടുത്തിടെ രജിസ്റ്റർ ചെയ്യുന്നത്. കള്ളന്മാരെ പിടികൂടാനായി പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കി. മഫ്ടിയിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വി ക്യാമറകളില്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്’
Exit mobile version