NEWSDESK
NEWSDESK
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരനെതിരെ കേസ്. താത്കാലിക ജീവനക്കാരനായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെയാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്. ഇയാളെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമവും സുരേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നതായി യുവതി ആരോപിച്ചിരുന്നു