Site icon CTV Online

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ ഉടൻ

കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഇനി കോഴിക്കോട് ബീച്ച് ഗവ ജനറൽ ആശുപത്രിയിൽ ഒരുക്കുന്ന ഇലക്ട്രോണിക് അമ്മത്തൊട്ടിൽ സ്വീകരിക്കും. അമ്മത്തൊട്ടിലിൽ എത്തിച്ചാൽ രണ്ട് മിനിട്ടിനുള്ളിൽ തന്നെ ശിശുക്ഷേമ സമിതിയുടെ സുരക്ഷിത കരങ്ങൾ കുഞ്ഞുങ്ങളെ ഏറ്റെടുക്കും. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്.അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് നായകളുടെ കടിയേൽക്കുന്നതുൾപ്പെടെ ജീവൻ അപകടത്തിലാവുന്ന സാഹചര്യങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോമാറ്റിക് വാതിലുകളുള്ള ഇലക്ട്രോണിക് അമ്മത്തൊട്ടിൽ പദ്ധതി വിഭാവനം ചെയ്തത്. ബീച്ച് ആശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡിൽ നിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്. ഇവിടെ കുഞ്ഞുങ്ങളെ എത്തിച്ചാലുടൻ തന്നെ ആ വിവരം ഫോട്ടോ സഹിതം അധികൃതരിലേക്കെത്തും. പക്ഷേ കുഞ്ഞിന എത്തിച്ചയാളുടെ ഫോട്ടോ എങ്ങും പതിയില്ല. അവർക്ക് സുരക്ഷിതരായി മടങ്ങാം. രണ്ടു മിനിറ്റിനുള്ളിൽ ഒരമ്മയെത്തി കുഞ്ഞിനെ ഏറ്റു വാങ്ങും.

ബീച്ച് ആശുപത്രിയിൽ ഉടൻ സജ്ജമാകുന്ന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന്റെ സവിശേഷതകളാണിത്. ആശുപത്രി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് അമ്മത്തൊട്ടിലിന്റെ പ്രവൃത്തി 85 ശതമാനവും പൂർത്തിയായി. ഇനി സാങ്കേതിക പ്രവൃത്തികളാണുള്ളത്.ഇതിനായി പൊതുമേഖലസ്ഥാപനമായ ഫോറസ്റ്ര് ഇൻഡസ്ട്രീസ് ലിമിറ്റഡ് എസ്റ്റിമേറ്റ് തയ്യാറാക്കി വനിതാശിശുക്ഷേമ വകുപ്പിന് കെെമാറിയിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാലുടൻ ആരംഭിക്കും. പദ്ധതിയിക്കായി എട്ട് ലക്ഷം രൂപ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. തൊട്ടിലിന്റെ പ്രവേശന കവാടത്തിനടുത്ത് മനോഹരമായ പൂന്തോട്ടവും സജ്ജമാക്കിയിട്ടുണ്ട്.
എ. പ്രദീപ് കുമാർ എം.എൽ.എയായിരിക്കുമ്പോഴാണ് തുക പാസാക്കി ഭരണാനുമതി ലഭ്യമാക്കിയത്.

അതുപ്രകാരം 24,11,000 രൂപയുടെ എസ്റ്റിമേറ്റിനും അനുമതിയും നൽകി. ബീച്ച് ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിൽ അമ്മത്തൊട്ടിലിനുള്ള സ്ഥലവും കൂടി ഉൾപ്പെടുത്തിയിരുന്നു.അമ്മത്തൊട്ടിലിന്റെ പ്രവർത്തനംകുഞ്ഞിനെ തൊട്ടിലിൽ കിടത്തിയാൽ വാതിലടയും
 ഉടൻ സൈറൺ മുഴങ്ങി ഉദ്യോഗസ്ഥർക്ക് അറിയിപ്പ് കുഞ്ഞ് സുരക്ഷിതമാണെന്ന് ശബ്ദസന്ദേശം വരുംകുഞ്ഞിന്റെ ചലനം വീഡിയോ അധികൃതർക്ക് ലഭിക്കും കുഞ്ഞിനെ എത്തിച്ച വ്യക്തിയെ കാണാനാകില്ല

Exit mobile version