
newsdesk
കക്കട്ട്: ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻ്റെ മകൾ നൈറാ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഒന്നരമാസം മുമ്പാണ് കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തിയ ദാരുണമായ സംഭവം നടക്കുന്നത്. ഊഞ്ഞാലിൽ കളിക്കവെ താഴെ വീണാണ് നൈറാ രാജിന് ഗുരുതരമായി പരിക്കേൽക്കുന്നത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും .ഇന്നലെ മരണം സംഭവിക്കുകയായിരുന്നു .
