രണ്ട് മിനിറ്റ് സുഖത്തിന് വഴങ്ങുന്നതിന് പകരം ലൈംഗിക പ്രേരണകളെ നിയന്ത്രിക്കണം’: കൗമാരക്കാരോട് ഹൈക്കോടതി;സ്ത്രീയുടെ അന്തസിനെയും സ്വകാര്യതയെയും ശരീരത്തെയും ബഹുമാനിക്കാൻ ആൺകുട്ടികൾ മനസിനെ പഠിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

NEWSDESK

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവരുടെ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം പോക്‌സോ കേസിൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട യുവാവ് തന്നെ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. 18 വയസ് തികയാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ തടവിന് ശിക്ഷിച്ചത്.

കൗമാരപ്രായക്കാരായ പെൺകുട്ടികൾ അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുകയും കൗമാരപ്രായക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കുകയും വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ‘രണ്ട് മിനിറ്റ് നേരത്തെ സുഖത്തിന് വേണ്ടി വഴങ്ങുന്നതിന് പകരം അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കണം’- ജസ്റ്റിസ് രഞ്ജൻ ദാസ്, പാർത്ഥ സാരഥി എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൗമാരക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെയും സ്ത്രീകളെയും ബഹുമാനിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

ശാരീരിക സമഗ്രത, അന്തസ്സ്, ആത്മാഭിമാനം എന്നിവ സംരക്ഷിക്കുക, അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുക എന്നിവ സ്ത്രീകളുടെ കടമയാണെന്നും കോടതി എടുത്തു പറഞ്ഞു. മേൽപ്പറഞ്ഞ സ്ത്രീയുടെ കടമകളെ ബഹുമാനിക്കുകയാണ് ആൺകുട്ടികൾ ചെയ്യേണ്ടത്. സ്ത്രീയുടെ അന്തസിനെയും സ്വകാര്യതയെയും ശരീരത്തെയും ബഹുമാനിക്കാൻ ആൺകുട്ടികൾ മനസിനെ പഠിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

error: Content is protected !!