newsdesk
കോഴിക്കോട്: ക്രിസ്മസ്, ന്യൂയർ പ്രമാണിച്ച് ലെെസൻസില്ലാതെ ഹോംമെയ്ഡ് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാനൊരുങ്ങുന്നവരെ പിടി കൂടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച് വിൽപന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണ്.@പിഴയും തടവുംനിയമവിരുദ്ധമായി ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി വില്പന നടത്തുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം സെക്ഷൻ 63 പ്രകാരം പത്ത് ലക്ഷം രൂപ വരെ പിഴ ചുമത്തി ചുമത്താവുന്ന കുറ്റമാണ്. ചെറുകിട ഉത്പാദകർ സ്വമേധയാ രജിസ്‌ട്രേഷൻ എടുത്ത് നിയമ നടപടിയിൽ നിന്നും ഒഴിവാകാവുന്നതാണ്.@രജിസ്ട്രേഷൻ
നൂറ് രൂപ മാത്രമാണ് ഒരു വർഷത്തെ രജിസ്‌ട്രേഷൻ ഫീസ്. 500 രൂപ ഒരുമിച്ച് അടച്ച് അഞ്ച് വർഷം കാലാവധി ഉളള രജിസ്‌ട്രേഷൻ എടുക്കാവുന്നതാണ്. ആധാറും ഫോട്ടോയും മാത്രമാണ് രേഖയായി സമർപ്പിക്കേണ്ടത്.പോർട്ടൽ വഴിയോ അക്ഷയ സെന്ററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചാൽ ഏഴ് ദിവസത്തിനുളളിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയിൽ നൽകുന്ന മെയിൽ അഡ്രസ്സിൽ ഓൺ ലൈനായി ലഭിക്കുന്നതാണ്. കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫുഡ് അഡിറ്റീവുകൾ നിയമപരമാണെന്ന് ഉത്പാദകർ ഉറപ്പ് വരുത്തേണ്ടതാണ്. കേക്കിൽ ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് മുതലായ പ്രിസർവേറ്റീവ്സ് ഒരു കിലോ കേക്കിൽ ഒരു ഗ്രാമിൽ കൂടുതൽ ചേർക്കുന്നത് നിയമ വിരുദ്ധമാണ്. ഉപഭോക്താക്കൾ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ലേബൽ വിവരങ്ങൾ ഉള്ളതും കാലാവധി രേഖപ്പെടുത്തിയിട്ടുളളതുമായ ഭക്ഷണ സാധനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
വഴിയോരക്കടകൾ, ഉന്ത് വണ്ടിയിൽ കൊണ്ട് നടന്നുളള വിൽപന, തെരുവ് കച്ചവടക്കാർ , പിക്കപ്പ് ആട്ടോയിലും മറ്റും ഉളള മത്സൃ കച്ചവടം എന്നിവ എല്ലാം ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ, ലൈസൻസ് എടുക്കേണ്ടതാണ്.രജിസ്‌ട്രേഷൻ ഇല്ലാതെ ഭക്ഷ്യ വസ്തുക്കൾ നിർമ്മിച്ച് വില്പന നടത്തുന്ന വർക്കെതിരെ നിയമനടപടി സ്വീകരിക്കും”എ. സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ