
WebDesk
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല മലയോര മേഖല കൺവെൻഷനാണ് മുക്കം സി ടിവി ഓഡിറ്റോറിയത്തിൽ നടന്നു. സി.ഒ.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.പി.അഫ്സൽ പതാക ഉയർത്തിയതോടെ കൺവെൻഷൻ നടപടികൾക്ക് തുടക്കമായി. കെ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.പി.അഫ്സൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷ്ണൻ ജില്ലാ റിപ്പോർട്ടും ജില്ലാ ട്രഷറർ ടി വാസുദേവൻ സാമ്പത്തിക റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.സത്യനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രിജേഷ് ആച്ചാണ്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.മൻസൂർ, സംസ്ഥാന കമ്മിറ്റി അംഗം എ.സി.നിസാർ ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിജീഷ് പരവരിയിൽ, എ.കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
