Site icon CTV Online

ഇത്തവണ പ്രതീക്ഷ വേണ്ട ; ഓണക്കിറ്റ് മഞ്ഞകാർഡ് ഉടമകൾക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

newsdesk

തിരുവനന്തപുരം: ഈ വർഷം ഓണത്തിന് സംസ്ഥാനത്തെ മഞ്ഞകാർഡ് ഉടമകൾക്കുംക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കാനും നിശ്ചയിച്ചു. 6,07,691 കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റുകളാണ് നൽകുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശു അണ്ടി പരിപ്പ്, വെളിച്ചെണ്ണ,സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

Exit mobile version