ചേമ്പിലയിൽ കൗതുകം തീർത്ത് ഓമശ്ശേരി സി ദിവാകരന്റെ ചെറുകൃഷി

മുക്കം : ഓമശ്ശേരി, തെച്ചിയാട്, മീത്തൽച്ചാലിൽ എം സി ദിവാകരന്റെ വീട്ടിലെത്തുന്നവർക്ക് ഒരു കൗതുക കാഴ്ചയാണ് കാത്തിരിക്കുന്നത് .ദിവാകരന്റെ ചെറുകൃഷിയിടത്തിൽ വളർന്നു വന്ന ചേമ്പിലയയിലാണ് ഈ കൗതുകം .സാധാരണ പച്ച നിറത്തിലെ ചേമ്പില കണ്ടുവളർന്ന തലമുറ, ചേമ്പിലയുടെ ഈ പുത്തൻ ലുക്കിൽ ഒന്ന് കണ്ണ് മിഴിക്കും . ദിവാകരന്റെ വീട്ടിലെ ചേമ്പിലയുടെ ഒരു ഭാഗം ഇലയും തണ്ടും ഇളം മഞ്ഞ കളറിലും ബാക്കി വരുന്ന ഭാഗം സാധാരണ പച്ച നിറത്തിലും വളർന്നു വന്നിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക . മുൻപെങ്ങും എവിടെയും നമ്മൾ കണ്ടു വന്നിട്ടില്ലാത്ത ഈ കാഴ്ച കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ട് ഇദ്ദേഹത്തിന്റെ വീട്ടിൽ . വാടകസ്റ്റോർ നടത്തിവരുന്ന ദിവാകരന്റെ മറ്റൊരു പ്രിയപ്പെട്ട തൊഴിൽ ആണ് കൃഷി . ആകെ പത്തു സെന്റെ ഭൂമിയുള്ള ദിവാകരന് ,വീട് കഴിഞ്ഞാൽ ബാക്കിപറമ്പിൽ എല്ലാം ,വാഴ ,ചേന ,ചേമ്പ് തുടങ്ങിയ ചെറു കൃഷികൾ ആണ് മക്കളിലാത്ത ദിവാകരനും ഭാര്യയും മക്കളെപോലെ പരിപാലിച്ചാണ് ഈ കൃഷികളെ പരിപാലിച്ചു കൊണ്ട് പോവുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!