Site icon CTV Online

പൊലീസ് പാഠം പഠിക്കുന്നില്ല; പൊലീസിനെ വിമർശിച്ച് സി ദിവാകരൻ

Web Desk

പൊലീസിനെ വിമർശിച്ച് സിപി ഐ. പൊലീസ് പാഠം പഠിക്കാൻ തയ്യാറകുന്നില്ലെന്ന് സിപി ഐ നേതാവ് സി ദിവാകരൻ വിമർശിച്ചു. ഇന്ന് കാണിക്കുന്ന അക്രമങ്ങൾ അരുതാത്തതാണെന്നും കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ജനമൈത്രി പൊലീസിന് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. തിരുവനന്തപുരത്ത് കർഷക സംഘടനകളുടെ രാജ് ഭവൻ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിപി ഐ നേതാവ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചത്.
ഇതിനിടെ പൊലീസിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. മോഫിയയുടെ ആത്മഹത്യകുറിപ്പിൽ ഇൻസ്‌പെക്ടറുടെ പേരുവന്നത് യാദൃശ്ചികമല്ല. വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് പൊലീസിനെ അധഃപതിക്കാൻ അനുവദിക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയനിഴലിലാണെന്നും ജനയുഗം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

Exit mobile version