ഉപതെരെഞ്ഞെടുപ്പ് ;ഓമശ്ശേരിയിൽ എൽ ഡി എഫും ,കൊടിയത്തൂരിൽ യുഡിഎഫും വിജയിച്ചു

മുക്കം ; കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മാട്ടുമുറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി കോൺഗ്രസിലെ മമ്മദ് 44 വോട്ടിന് വിജയിച്ചു.യുഡിഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ യുഡിഫ് സ്ഥാനാർഥി ശിഹാബ് മാട്ടുമുറി രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് .
ഓമശ്ശേരി പഞ്ചായത്തിലെ 17 ആം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി അഞജു അരീക്കലിനെ 72 വോട്ടിന് എൽ ഡി എഫിന്റെ ബീന പത്മദാസൻ പരാജയപ്പെടുത്തി .എൽ ഡി എഫിന്റെ പങ്കജവല്ലി മരണപെട്ടത്തിനെ തുടർന്നാണ് ഇവിടെ ജനവിധി തേടിയത് .ബൂത്ത് ഒന്നിൽ യു ഡി എഫ് സ്ഥാനാർത്ഥി 209 വോട്ടുകളും എൽ ഡി എഫ് സ്ഥാനാർത്ഥി 177 വോട്ടുകളും ബി ജെ പി സ്ഥാനാർത്ഥി 140 വോട്ടുകളും നേടി. രണ്ട് ബൂത്തുകളിലുമായി ആകെ പോൾ ചെയ്ത 1120വോട്ടുകളിൽ യു ഡി എഫിന് 416 വോട്ടുകളും എൽ ഡി എഫിന് 488 വോട്ടുകളും ബി ജെ പി ക്ക് 214 വോട്ടുകളും ലഭിച്ചു.
കഴിഞ്ഞ തവണ ഇടത് സ്ഥാനാർത്ഥി 130 ലധികം വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചിരുന്നത്.
കഴിഞ്ഞ തവണ 450 വോട്ടുകളുണ്ടായിരുന്ന എൽ ഡി എഫ് 488 ആയി ഇത്തവണ ഉയർത്തിയപ്പോൾ 320 വോട്ടുകൾ കഴിഞ്ഞ തവണ ലഭിച്ച യുഡിഎഫ് 416 ആയും ഇത്തവണ ഉയർത്തി. അതേ സമയം കഴിഞ്ഞ തവണ 291 വോട്ടുകൾ ലഭിച്ച ബി ജെ പി ക്ക് ഇത്തവണ 214 വോട്ടുകളാണ് ലഭിച്ചത്.വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് നേത്യത്വത്തിൽ പ്രകടനവും നടന്നു

error: Content is protected !!