Site icon CTV Online

കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു ;വിജയ പ്രതീക്ഷയിൽ മൂന്നു മുന്നണികൾ

മുക്കം : കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു
വിജയ പ്രതീക്ഷയിൽ മൂന്നു മുന്നണികൾ ,കാരമൂല ജങ്ഷനിലെ സിഎം വി എം ഹയർസെക്കന്ഡറി മദ്രസയിലെ രണ്ടു ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത് .വാർഡിൽ 1835 വോട്ടർമാരാണ് മൊത്തത്തിൽ ഉള്ളത്
രാവിലെ 7 മുതൽ വൈകിട് 6 വരെയാണ് വോട്ടെടുപ്പ് .

UDF മെമ്പർ ആയിരുന്ന കുഞ്ഞാലി മമ്പാട്ടിന്റെ മരണത്തോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് .നിലവിൽ ഒരു സീറ്റിന്റെ ലീഡിൽ UDF ആണ് പഞ്ചായത്ത് ഭരിക്കുന്നത് .

കൃഷ്ണദാസാണ് യു ഡി എഫ് സ്ഥാനാർഥി ,കുറിയേടത് ഷാജു എൽ ഡി എഫിന്റെയും
വിജേഷ് ബിജെപി യുടെയും സ്ഥാനാർത്ഥികൾ ആണ്

പഞ്ചായത്തിൽ 18 വാർഡ് കളാണ് ആകെയുള്ളത് അതിൽ 10 സീറ്റ് യു ഡി എഫ് 8 സീറ്റ് എൽ ഡി എഫ് എന്നിങ്ങനെയാണ് കക്ഷി നില

Exit mobile version