
Web Desk
കിഫ്ബിയില്‍ അന്വേഷണത്തിന് ഇ.ഡിക്ക് അധികാരമില്ലെന്നും തോമസ് ഐസക്കിന് ലഭിച്ച നോട്ടീസിന് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതേസമയം, കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയിലെ ഇഡി നടപടിയെ കുറിച്ച് ഞങ്ങള്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കിഫ്ബി സര്‍ക്കാരിന്റെ ബാധ്യതയായി മാറും. ഭരണഘടനാപരമായി അതിന്റെ നടപടികള്‍ ശരിയല്ല. പുറത്തുനിന്നെടുക്കുന്ന കടം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ ഉറപ്പാണ്. ഞങ്ങളുടെ ആദ്യം മുതലുള്ള നിലപാടാണ് അത്’, സതീശന്‍ പറഞ്ഞു.
