15 വയസുകാരിയെ പിന്തുടര്‍ന്ന് ലൈംഗിക അതിക്രമം; ബസ് ജീവനക്കാരന് 11 വര്‍ഷം കഠിന തടവ് ; കോഴിക്കോട് പാലാഴി കയലുംപാറക്കൽതാഴത്ത് ടി.പി. അമലാണ് ശിക്ഷിക്കപ്പെട്ടത്

കോഴിക്കോട് : 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിന്തുടരുകയും പെൺകുട്ടിയുടെ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറുകയും ചെയ്ത ബസ് ജീവനക്കാരന് 11 വർഷം കഠിനതടവും 1,25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോഴിക്കോട് പാലാഴി കയലുംപാറക്കൽതാഴത്ത് ടി.പി. അമലിന്‌ (25) കോഴിക്കോട് പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായി 11 വർഷവും 3 മാസവും ശിക്ഷ വിധിച്ചെങ്കിലും അഞ്ച് വർഷം ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കൂടി ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യയിൽ അര ലക്ഷം രൂപ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും നിർദേശമുണ്ട്. പ്രോസിക്യൂഷന് വേണ്ടി ആർ.എൻ. രഞ്ജിത്ത് കോടതിയിൽ ഹാജരായി.

error: Content is protected !!