newsdesk
നരിക്കുനി ∙ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ ബസ് ഡ്രൈവറായ യുവാവിന് തലയ്ക്കു പരുക്കേറ്റു. പാറന്നൂർ തെക്കെ ചെനങ്ങര ഷംവീലിനാണ് (33) പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.കഴിഞ്ഞ രാത്രി ഇന്ധനം നിറച്ചശേഷം ബസ് നിർത്തി വരുമ്പോൾ പാറന്നൂർ പെട്രോൾ പമ്പിനു സമീപം വച്ചായിരുന്നു ലഹരി സംഘത്തിന്റെ ആക്രമണമെന്ന് ഷംവീൽ പറഞ്ഞു.
മൂന്നംഗ സംഘം അപകടകരമായ രീതിയിൽ കാർ ഓടിച്ച് എത്തിയതിനെ തുടർന്ന് നാട്ടുകാരുമായി സംഘർഷം ഉണ്ടായിരുന്നു.ലഹരി ഉപയോഗിച്ച് അർധബോധാവസ്ഥയിലായിരുന്നു യുവാക്കളെന്ന് നാട്ടുകാർ പറഞ്ഞു. ഈ പ്രശ്നത്തിൽ ഇടപെട്ടപ്പോഴാണു യുവാക്കളിൽ ഒരാൾ സ്പാനർ കൊണ്ട് ഷംവീലിന്റെ തലയ്ക്ക് അടിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.