Site icon CTV Online

വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി;കോഴിക്കോട് റൂട്ടിലോടുന്ന ബസ് കണ്ടക്റ്ററെ വനിത പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ശ്രീരാം ബസ്സിലെ കണ്ടക്ടറായ കൊയിലാണ്ടി മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടിൽ ശ്രീനാഥ് (22 )നെയാണ് വനിത പോലീസ് അറസ്റ്റ് ചെയ്തത്. 19.02.205 തിയ്യതി പരാതിക്കാരി രാവിലെ കൊയിലാണ്ടി ഭാഗത്തുനിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടയിൽ എലത്തൂർ എത്തിയ സമയം പ്രതി അന്യായക്കാരിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോഴിക്കോട് ബസ്സ് ഇറങ്ങിയ വിദ്യാർത്ഥിനി വനിതാ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറായ ശ്രീസിത, CPO മാരായ ജീൻസു, ദിജുഷ, സീന എഎന്നിവർ ചേർന്ന് പ്രതിയെ പുതിയ ബസ്സ് സ്റ്റാന്റെ് പരിസരത്ത് വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.

Exit mobile version